
ആരോഗ്യനികേതനത്തിലെ ജീവന് മശായിയെ
പോലെ മലയാള ഭാഷയുടെ നാഡി മിടിപ്പ് പരിശോധിച്ച് മലയാളത്തിന്റെ മരണം അദ്ദേഹം
പ്രവചിച്ചു കഴിഞ്ഞു . നൂറു വര്‍ഷത്തിനപ്പുറം പോകില്ല. ആദ്യം ലിപി മരിക്കും, പിന്നെ
ശബ്ദവും!
പ്രവചനങ്ങള്‍ മലയാളിക്ക് പുതുമയുള്ള കാര്യമല്ല . നമ്മുടെ
കവികളും കലാകാരന്മാരും ഭാഷാസ്നേഹികളും വര്‍ഷങ്ങളായി അത്
നടത്തിക്കൊണ്ടേയിരിക്കുന്നു.
നിത്യ ജീവിതത്തില്‍ നിന്ന് എത്ര വേഗമാണ് മാതൃഭാഷയെ മലയാളി കയ്യൊഴിയുന്നത് .

പകരം വെക്കുന്നതിന്റെ എണ്ണവും
വണ്ണവും കൂടുന്നതില്‍ അഭിമാനിക്കാന്‍ പഠി ച്ചു കഴിഞ്ഞ മലയാളിക്ക് ചോര്‍ന്നു
പോകുന്ന വാക്കുകള്‍ തിരിച്ചു പിടി ക്കാ നാവുമെന്നു
തോന്നുന്നില്ല.
നൂറു കോടിയും മലയാളം സര്‍വ്വകലാശാല യും മനോഭാവം മറാത്ത മലയാളിയില്‍ എന്ത് മാ
റ്റ മാണ് ഉണ്ടാക്കാന്‍ പോകുന്നത് ? കുറെ കെട്ടിടങ്ങളും യു ജി സി സ്കെയില്‍
വാങ്ങുന്നവരും സ്ഥാനമാനങ്ങല്‍ക്കുവേണ്ടി കലഹിക്കുന്നവരുമല്ലാതെ.....
അന്ധനായ പ്രൊഫസറുടെ പ്രവചനം മലയാളിയുടെ കണ്ണുകള്‍ തുറപ്പിക്കുമെങ്കില്‍....................