2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

മലയാളത്തിന്‍റെ ആയുസ്സ്
പ്രൊഫ-റോഡ്നി മോഗ് ടെക്സാസ് യുണിവേഴ്സിറ്റി യിലെ അധ്യാപകനാണ് . ഹിന്ദിയും മലയാളവുമാണ് പഠിപ്പിക്കുന്നത് . അന്ധനായ ഈ സായ്പ് നൂറുകണക്കിന് വിദേശികള്‍ക്കും പ്രവാസികളായ മലയാളികള്‍ക്കും മലയാളഭാഷ പകര്‍ന്നു കൊടുക്കുന്നു. മലയാള ഭാഷയുടെ ശേഷിയും പരിമിതിയും , മലയാളിയുടെ മനോഭാവവും പ്രൊഫസര്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട്.
 ആരോഗ്യനികേതനത്തിലെ ജീവന്‍ മശായിയെ പോലെ മലയാള ഭാഷയുടെ നാഡി മിടിപ്പ് പരിശോധിച്ച് മലയാളത്തിന്‍റെ മരണം അദ്ദേഹം പ്രവചിച്ചു കഴിഞ്ഞു . നൂറു വര്‍ഷത്തിനപ്പുറം പോകില്ല. ആദ്യം ലിപി മരിക്കും, പിന്നെ ശബ്ദവും!
     പ്രവചനങ്ങള്‍  മലയാളിക്ക് പുതുമയുള്ള കാര്യമല്ല . നമ്മുടെ കവികളും കലാകാരന്മാരും ഭാഷാസ്നേഹികളും വര്‍ഷങ്ങളായി അത് നടത്തിക്കൊണ്ടേയിരിക്കുന്നു.
നിത്യ ജീവിതത്തില്‍ നിന്ന് എത്ര വേഗമാണ് മാതൃഭാഷയെ മലയാളി കയ്യൊഴിയുന്നത് .
   പണ്ട് ന്‍റെ പെണ്ണ് പെ റ്റു എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഭാര്യ പ്രസവിച്ചു എന്നായി. ഇപ്പോള്‍ വൈഫിന്‍റെ ഡെലിവ റി കഴിഞ്ഞു എന്നും.  (സാറാജോസഫ്)
 പകരം വെക്കുന്നതിന്‍റെ എണ്ണവും വണ്ണവും കൂടുന്നതില്‍ അഭിമാനിക്കാന്‍ പഠി ച്ചു കഴിഞ്ഞ മലയാളിക്ക് ചോര്‍ന്നു പോകുന്ന  വാക്കുകള്‍ തിരിച്ചു പിടി ക്കാ നാവുമെന്നു തോന്നുന്നില്ല.  
നൂറു കോടിയും മലയാളം സര്‍വ്വകലാശാല യും മനോഭാവം മറാത്ത മലയാളിയില്‍ എന്ത് മാ റ്റ മാണ്‌ ഉണ്ടാക്കാന്‍ പോകുന്നത് ? കുറെ കെട്ടിടങ്ങളും യു ജി സി സ്കെയില്‍ വാങ്ങുന്നവരും സ്ഥാനമാനങ്ങല്‍ക്കുവേണ്ടി കലഹിക്കുന്നവരുമല്ലാതെ.....

അന്ധനായ പ്രൊഫസറുടെ പ്രവചനം മലയാളിയുടെ കണ്ണുകള്‍ തുറപ്പിക്കുമെങ്കില്‍....................